മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.ജി.വിജയന്‍ അന്തരിച്ചു


വയനാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.ജി.വിജയന്‍ നിര്യാതനായി. 56 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം വയനാട് ബ്യൂറോ ചീഫ് ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. മലയാള മനോരമ, കേരളകൌമുദി,ആകാശവാണി എന്നീ മാധ്യമങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം വയനാട് പ്രസ്ക്ളബ്ബ ിന്‍റെ പ്രസിഡന്‍റും സെക്രട്ടറിയുമായിയിരുന്നു.


കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.




Sharing is Caring