അമേരിക്കന്‍ നിരീക്ഷണവിമാനത്തിനെ തടഞ്ഞ് ചൈനയുടെ പോരാളികള്‍

കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ടു ചൈനീസ് പോര്‍ വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വ
ിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൃത്യമായ നയതന്ത്ര, സൈനിക മാര്‍ഗങ്ങളിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നു യുഎസ് അധികൃതര്‍ അറിയിച്ചു.

യുഎസ് ഡബ്ള്യൂസി135 എന്ന വിമാനത്തെയാണ് ചൈനയുടെ രണ്ട് സുഖോയ് സു30 വിമാനങ്ങള്‍ ചേര്‍ന്നു തടഞ്ഞത്. ഏതെങ്കിലും രാജ്യം ആണവ പരീക്ഷണങ്ങള്‍ നടത്തുകയാണെങ്കില്‍ അതിന്‍െറ റേഡിയേഷന്‍ പിടിച്ചെടുക്കാന്‍ സജ്ജമായ വിമാനമാണ് യുഎസ് ഡബ്ള്യൂസി135 . ഒരു ചൈനീസ് വിമാനം യുഎസ് വിമാനത്തിന് ഏതാണ്ട് 150 അടിയോളം അടുത്തുവരെ എത്ത ിയെന്നാണു റിപ്പോര്‍ട്ട്.

രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു നിരീക്ഷണം നടത്തുകയായിരുന്ന വിമാനത്തെ ചൈന ബോധപൂര്‍വം തടഞ്ഞുവെന്നാണ് യുഎസിന്‍െറ ആരോപണം. അതേസമയം, തങ്ങളുടെ അതിര്‍ത്തിയോടു ചേര്‍ന്നു യുഎസ് നടത്തുന്ന നിരീക്ഷണപ്പറക്കലിനോടുള്ള അതൃപ്തിയാണു ചൈനയുടെ നടപടിക്കു പിന്നിലെന്നും സൂചനയുണ്ട്.

ദക്ഷിണ, കിഴക്കന്‍ ചൈനാ കടലുകളില്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കാന്‍ അടുത്തിടെയായി ചൈന ശ്രമിച്ചുവരികയാണ്.

ഇതിന്‍െറ ഭാഗമായി ചൈനീസ് നാവികസേന മേഖലയില്‍ നിര
ീകഷണം നടത്തുന്നതു പതിവാക്കിയിരുന്നു. മാത്രമല്ള, ഇവിടെ ചില കൃത്രിമ ദ്വീപുകളും ചൈന നിര്‍മിച്ചിരുന്നു. ഇതിനെ എതിര്‍ത്തും ഈ പ്രദേശങ്ങളിന്മേല്‍ അവകാശവാദമുന്നയിച്ചും വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മേഖലയെ സ്വന്തം കീഴിലാക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ അമേരിക്ക എതിര്‍ത്തിരുന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ വിമാനത്തെ തടഞ്ഞതെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *