കടകംപള്ളി ഭൂമി തട്ടിപ്പ്: സലിംരാജിനെ ഒഴിവാക്കിയ കുറ്റപത്രം കോടതി തിരിച്ചയച്ചു


ണിപ്പെടുത്തൽ എവിവാദമായ കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയതെന്താണന്ന് ചോദിച്ച കോടതി ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി ജഡ്ജി പി.വി ബാലകൃഷ്ണന്റേതാണ് നിരീക്ഷണം.കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തപ്പോൾ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര്‍ പ്രതികളായിരുന്നു.ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങൾ സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയിട്ടുണ്ട്. സലിംരാജ് ഇതിൽ ഒന്നിൽ പ്രതിയാണ്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, ഭീഷന്നിവയാണു സലിംരാജിനെതിരായി ഇതിൽ ചുമത്തിയിരിക്കുന്നത്.




Sharing is Caring