അ​ത്‌​ല​റ്റി​ക്‌​സി​ലെ​ ഇ​ന്ത്യ​യു​ടെ​ ആ​ദ്യ​ ലോ​ക​ റെ​ക്കോ​ഡു​കാ​ര​ൻ- നീ​ര​ജ്


അത്‌ലറ്റിക്‌സ് ചരിത്രത്തിൽ ഇന്ത്യയ്ക്കുമൊരു ലോക റെക്കോഡ്. പോളണ്ടിൽ നടക്കുന്ന അണ്ടർ 20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് പോൾവോൾട്ടിൽ നീരജ് ചോപ്രയാണ് ചരിത്ര നേട്ടം കുറിച്ചത്. 86.48 മീറ്റർ ദൂരത്തേക്ക് പോൾ പായിച്ച് ലാത്വിയയുടെ സിഗ്മണ്ട്‌സ് സിർമൾസിന്റെ (84.48 മീറ്റർ) രണ്ട് മീറ്റർ വ്യത്യാസത്തിൽ തിരുത്തി നീരജ്.


ലണ്ടൻ ഒളിമ്പിക്‌സ് സ്വർണ ജേതാവ് ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ട് ഈ വർഷം കുറിച്ച ദൂരത്തേക്കാൾ (86.35 മീറ്റർ) മികച്ച സമയമായി നീരജിന്റേത്. ഈ വർഷം ലോകത്തെ മികച്ച എട്ടു സമയങ്ങളിലൊന്നും ഇന്ത്യൻ താരം പേരിലാക്കി.
മത്സരത്തിൽ ജൊഹാൻ ഗോബ്ലർ (80.59 മീറ്റർ) വെള്ളിയും ആൻഡേഴ്‌സൺ പീറ്റേഴ്‌സൺ (79.65 മീറ്റർ) വെങ്കലവും നേടി. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഏതു വിഭാഗത്തിലെയും ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. സീനിയർ വിഭാഗം ലോങ്ജമ്പിൽ അഞ്ജു ബോബിജോർജ് വെങ്കലം നേടിയിട്ടുണ്ട്. ജൂനിയർ വിഭാഗത്തിൽ ഡിസ്‌കസ് ത്രോയിൽ സീമ ആന്റിലും (2002), നവനീത് കൗറും (2014) വെങ്കല മെഡൽ ജേത്രികൾ.




Sharing is Caring