ഓദ്രെ അസോലെ യുനെസ്കോയുടെ പുതിയ ഡയറക്ടർ ജനറൽ


യുഎന്നിന്റെ സാംസ്ക്കാരിക-വിദ്യാഭ്യാസ ഏജന്‍സിയായ യുണൈറ്റഡ് നാഷന്‍സ് സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്കോ) പുതിയ ഡയറക്ടർ ജനറലായി ഫ്രാന്‍സിന്റെ ഓദ്രെ അസോലെ തെരഞ്ഞെടുക്കപ്പെട്ടു.


മുന്‍ ഫ്രഞ്ച് സാംസ്ക്കാരിക മന്ത്രിയാണ് അസോലെ. ഖത്തറിന്റെ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരിയെ 28നെതിരേ 30 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസോലെ ഡയരക്ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്.


നവംബര്‍ 10ന് നടക്കുന്ന യുനെസ്കോയുടെ 195 അംഗ സമിതിയുടെ അംഗീകാരം നേടിയ ശേഷം അവര്‍ ഔദ്യോഗികമായി ചുമതലയേല്‍ക്കും.



Sharing is Caring