സൊമാലിയന്‍ തലസ്ഥാനത്ത് ഇരട്ട സ്ഫോടനം; 30 മരണം


സൊമാലിയന്‍ തലസ്ഥാനത്ത് ഇരട്ട ബോംബ് സ്ഫോടനം. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ഇരട്ട ബോംബ് ആക്രമണത്തില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


മൊഗാദിഷുവിലെ ഒരു ഹോട്ടലിനു മുന്നിലായിരുന്നു ആദ്യ സ്ഫോടനം ഉണ്ടായത്. ഹോട്ടലിന്റെ പ്രവേശന കവാടത്തിനു സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഹോട്ടല്‍ തകര്‍ന്നുവീണു.


സുരക്ഷാ ഉദ്യോഗസ്ഥരുമായി വെടിവെയ്പ് ഉണ്ടായതിനു ശേഷമാണ് ഹോട്ടലിനുള്ളില്‍ ബോംബ് സ്ഫോടനം ഉണ്ടായത്. രണ്ടാം സ്ഫോടനം മദീന ജില്ലയിലായിരുന്നു. ഇവിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല.



Sharing is Caring