ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ തൃപ്പൂണിത്തുറയില്‍ അത്തം ഘോഷയാത്രയ്ക്ക് തുടക്കമായി


ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ തൃപ്പൂണിത്തുറയില്‍ ചരിത്ര പ്രസിദ്ധമായ അത്തം ഘോഷയാത്രയ്ക്ക് തുടക്കമായി. കൊച്ചി രാജഭരണ കാലത്തെ അത്തച്ചമയത്തിന്റെ സ്മരണയിലാണ് രാജവീഥികള്‍ക്ക് പുളകമാകുന്ന അത്തം ഘോഷയാത്ര. അത്തം നഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂളില്‍ അത്തം നാളില്‍ ഉയര്‍ത്താനുള്ള പതാക ശനിയാഴ്ച വൈകീട്ട് ഹില്‍പാലസ് അങ്കണത്തില്‍ കൊച്ചി രാജകുടുംബാംഗം ഹരിദാസന്‍ തമ്ബുരാനില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാ ദേവി ഏറ്റുവാങ്ങി.
തുടര്‍ന്ന് നെറ്റിപ്പട്ടം കെട്ടിയ ആന, പഞ്ചവാദ്യം, ചെണ്ടമേളം എന്നിവയോടുകൂടി ഘോഷയാത്രയായിട്ടാണ് പതാക അത്തം നഗറിലെത്തിച്ചത്.അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.50 ന് അത്തം നഗറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എം. സ്വരാജ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.




Sharing is Caring