ഐഎസ് ഭീഷണി; ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് കടുത്ത നിയന്ത്രണം


ചൈനയില്‍ രക്തപ്പുഴകള്‍ ഒഴുക്കും എന്ന ഐഎസ്സിന്റെ ഭീഷണിക്കു പിന്നാലെ ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചൈനയില്‍ നിന്നുള്ള നിരവധി മുസ്ലീങ്ങള്‍ ഐഎസ്സില്‍ ചേര്‍ന്നിട്ടുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.


മുസ്ലീങ്ങളോട് അവരുടെ പാസ്‌പോര്‍ട്ടുകള്‍ പ്രാദേശിക പോലീസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മുസ്ലീങ്ങള്‍ക്ക് പുതിയതായി പാസ്‌പോര്‍ട്ടുകള്‍ നല്‍കേണ്ടതില്ല എന്നാണ് തീരുമാനം. ചൈനീസ് കെട്ടിട നിര്‍മാണ മാതൃകയില്‍ മാത്രമേ ദേവാലയങ്ങള്‍ നിര്‍മിക്കാവൂ എന്ന് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു.


മുസ്ലീങ്ങളെ നിരീക്ഷിക്കാന്‍ എല്ലാം പോലീസ് സ്‌റ്റേഷനുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുസ്ലീങ്ങള്‍ അതിര്‍ത്തി കടക്കുന്നുണ്ടോ എന്നു കര്‍ശനമായി പരിശോധിക്കാന്‍ സൈന്യത്തോടും ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

മുസ്ലീങ്ങളായ വിദ്യാര്‍ഥികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മതപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ രക്ഷിതാക്കളേയും അറസ്റ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. താടി വളര്‍ത്തരുത്, വിദ്യാര്‍ഥികള്‍ മുഖാവരണം ധരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ വിദ്യാലയങ്ങള്‍ മുഖാന്തിരം നല്‍കിയിട്ടുണ്ട്.



Sharing is Caring