ഐ.എസില്‍ ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു
Written by
in
Shri Kiren Rijiju taking charge as the Minister of State for Home Affairs, in New Delhi on May 29, 2014.തീവ്രവാദ സംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിലേക്ക് (ഐ.എസ്) ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. ഇന്ത്യയിലും ഐ.എസ് തീവ്രവാദ ഭീഷണിയുണ്ട്. അത് യാഥാര്‍ഥ്യമാണ്. ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കാണ് അവര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ ഐ.എസില്‍ കൂടുതല്‍ ആകൃഷ്ടരാണെങ്കിലും മറ്റ് ഭാഗങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.