ദില്ലി സര്‍വ്വകലാശാലയിലെ മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിയുടെ ജാമ്യപേക്ഷ പാട്യാല ഹൗസ് കോടതി തള്ളി. അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗീലാനിയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതോടെ ഗീലാനി ജുഡീഷ്യല്‍ സ്റ്റഡിയില്‍ തുടരും.
ദില്ലി പ്രസ്സ് ക്ലബില്‍ നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ഗീലാനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ആരോപണ വിധേയനായ ഗീലാനിയെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വെറുതെ വിട്ടിരുന്നു.

വാര്‍ത്താ ചാനലുകളിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നെന്ന് പാര്‍ലമെന്റ് പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ അറിയിച്ചു.












