രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൂറത്ത് ജയിലില്‍ തടവിലുള്ള സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ ജയിലില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. പട്ടേല്‍ സംവരണ വിഷയത്തില്‍ ഹാര്‍ദിക്കിനൊപ്പം ജയിലിലുള്ള മൂന്ന് സമരനേതാക്കള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാര്‍ദിക് പട്ടേല്‍ നിരാഹാര സമരം ആരംഭിച്ചത്.
ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ച് ഹാര്‍ദ്ദിക്കിനൊപ്പം തടവിലുള്ള കോതന്, ചിരാഗ് ദിനേശ് എന്നിവര്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലിന് കത്തയച്ചിരുന്നു. എന്നാല്‍ കത്തില്‍ ഹാര്‍ദ്ദിക്കിന്റെ ഒപ്പ് ഇല്ലായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാ













