എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി


രാജസ്ഥാന്‍ ബുണ്ഡിയിലെ പിപ്പര്‍വാല ഗ്രാമത്തില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി. ഭിന്നശേഷിക്കാരിയും മൂകയുമാണ് ഇരയായ പെണ്‍കുട്ടി. കുറ്റവാളികളെ ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.


വെള്ളിയാഴ്ച്ചയാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടിയാണ് ലൈംഗിക അക്രമത്തിനിരയായത്. സംഭവത്തെ കുറിച്ച് മകളില്‍ നിന്നറിഞ്ഞ അച്ഛന്‍ പിന്നീട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തു.
പ്രതികളെന്ന് സംശയം തോന്നിയവരെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസിനു കൈമാറി.
കുടുംബത്തോടുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.




Sharing is Caring