സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍ : ചിത്രം ഒരുക്കിയത് മമ്മൂട്ടിയുമായി സഹകരിച്ച്


സൂപ്പര്‍ താരം മമ്മൂട്ടിയുമായി സഹകരിച്ച് സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ഹ്രസ്വചിത്രവുമായി സര്‍ക്കാര്‍. വഴികാട്ടി എന്നാണ് ചിത്രത്തിന്റെ പേര്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വഴികാട്ടി പ്രദര്‍ശിപ്പിക്കും.


ലഹരിയിലേക്ക് വഴുതി വീഴുന്ന സമൂഹത്തെ കുട്ടികളുടെ നേതൃത്വത്തില്‍ കൈപിടിച്ചുയര്‍ത്തുകയാണ് വഴികാട്ടിയുടെ ലക്ഷ്യം. മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, ഡോ. വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വഴികാട്ടിയുടെ നിര്‍മാണം. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണ് വഴികാട്ടി.




Sharing is Caring