വിവാഹിതയാവാന്‍ ആഗ്രഹമുണ്ടെന്ന് ഷക്കീല


ചെന്നൈയിലെ ഫല്‍റ്റിലെ ഏകാന്തത മടുത്തെന്നും വിവാഹിതയാവാന്‍ ആഗ്രഹമുണ്ടെന്നും ഷക്കീല. തനിക്കൊരാളെ ഇഷ്ടമാണ്, അയാള്‍ക്ക് തിരിച്ചും എന്നാല്‍ അയാളുടെ അഛന്‍ വിവാഹത്തിന് സമ്മതിക്കുന്നില്ല. യഥാര്‍ഥ സ്‌നേഹത്തിനായുള്ള തിരച്ചിലിലാണ്ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍
മദ്യപിക്കുന്നതില്‍ ഇപ്പോള്‍ സുഖം തോന്നുന്നില്ലെന്ന് ഷക്കീല. മേക്കപ്പിട്ടാല്‍ മദ്യം തൊടാറില്ല.


ഇടയ്ക്ക് ഛര്‍ദിക്കാന്‍ തോന്നും. ഭക്ഷണം കുറച്ച് മെലിഞ്ഞപ്പോള്‍ തന്നെ തിരിച്ചറിയാത്തതുകൊണ്ട് അത് നിര്‍ത്തി. അഭിനയിച്ച് കിട്ടിയ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായി ഷക്കീല പറയുന്നു. അമ്മ പണമെല്ലാം ചേച്ചിയെ ഏല്പിച്ചു. എന്നാല്‍ തിരിച്ചാവശ്യപ്പെട്ടപ്പോള്‍ തന്നില്ല. പഴയ ഇമേജ് തുടരണമെന്നാണ് ആഗ്രഹം. താന്‍ നഗ്‌നയായിട്ടല്ല അഭിനയിച്ചിത്. നിര്‍ബന്ധിച്ചാലും അങ്ങനെ ചെയ്യുമായിരുന്നില്ല.


താനൊരു മുസ്ലിമാണ്. അഭിനയിക്കാന്‍ മാത്രമാണ് പൊട്ടു തൊടാറുള്ളത്. വല്യഛന്റെ മക്കള്‍ക്കൊപ്പമാണ് ചിലസിനിമകളില്‍ ബെഡ്‌റൂം സീനൊക്കെ അഭിനയിച്ചത്. അത് ഭാവിയില്‍ അത്ര വലിയ പ്രശ്‌നമാവുമെന്ന് ആലോചിച്ചിരുന്നില്ല.



Sharing is Caring