എംപിമാരുയെ ശമ്പളവും പെന്‍ഷനും ഉയര്‍ത്താനുള്ള ശുപാര്‍ശ തള്ളി


parliament-l1ദില്ലി: എം പിമാരുടെ ശമ്പളം ഇരട്ടിയാക്കുക, പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നിവയടക്കം പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകളില്‍ പകുതിയും കേന്ദ്ര സര്‍ക്കാര്‍ തള്ളി. അറുപത് നിര്‍ദ്ദേശങ്ങളാണ് യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി നല്‍കിയത്. എന്നാല്‍, അവയില്‍ മുപ്പതെണ്ണം കേന്ദം തള്ളുകയായിരുന്നു. അതേസമയം, സമിതി നിര്‍ദ്ദേശിച്ച ചില കാര്യങ്ങള്‍ പരിഗണിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.


എം പി മാര്‍ക്ക് നിലവില്‍ കിട്ടുന്ന ശമ്പളം 50,000 രൂപയാണ് (അലവന്‍സുകളില്ലാതെ). സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി എ യുടെ അടിസ്ഥാനത്തില്‍ ശമ്പളം വര്‍ധിപ്പിക്കുന്നതുപോലെ എം പി മാര്‍ക്കും ഡി എ ബന്ധിപ്പിച്ചുള്ള ശമ്പളം നല്‍കണമെന്നായിരുന്നു ശുപാര്‍ശ.


സഭ ചേരുന്ന ദിവസങ്ങളിലും പാര്‍ലമെന്റ് സമിതികള്‍ ചേരുമ്പോഴും ദിവസം 2000 രൂപ എന്ന നിരക്കില്‍ അലവന്‍സ് ഗണ്യമായി ഉയര്‍ത്തണം. മുന്‍ എം പി ക്ക് കിട്ടുന്ന ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ ഇപ്പോള്‍ 20,000 രൂപയാണ്. അത് 35,000 രൂപ ആക്കണം. അംഗങ്ങള്‍ക്കുള്ള മറ്റ് അലവന്‍സ് വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ നിലപാട്. വിമാനക്കൂലിയും അതിനു തുല്യമായ അലവന്‍സും നല്‍കണം. മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും സൗജന്യ ചികിത്സാ ച്ചെലവ് (സി ജി എച്ച് എസ്) നല്‍കണം. ഒന്നാം ക്ലാസ് എ സി യിലുള്ള സൗജന്യയാത്രയില്‍ ഇപ്പോള്‍ സഹായിയെ കൊണ്ടുപോകാന്‍ അനുവാദമില്ല. സഹായിക്കും അതേ ക്ലാസില്‍ സൗജന്യയാത്ര അനുവദിക്കണം എന്നിങ്ങനെയായിരുന്നു ശുപാര്‍ശകള്‍.



Sharing is Caring