എം.എല്‍.എമാരുടെ സമരം രണ്ടുദിവസം പിന്നിട്ടു


മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ അ​ഞ്ച്​ യു.​ഡി.​എ​ഫ്​ എം.​എ​ല്‍.​എ​മാ​ര്‍ നി​യ​മ​സ​ഭ ക​വാ​ട​ത്തി​ല്‍ ന​ട​ത്തി​വ​രു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ര​ണ്ടു​ദി​വ​സം പി​ന്നി​ട്ടു. മ​ന്ത്രി​മാ​ര്‍ ഉ​ള്‍​പ്പെ​ടെ നേ​താ​ക്ക​ള്‍ സ​മ​രം ന​ട​ത്തു​ന്ന എം.​​എ​ല്‍.​എ​മാ​രെ സ​ന്ദ​ര്‍​ശി​ച്ചു. സ്വ​ന്തം പാ​ര്‍​ട്ടി എം.​എ​ല്‍.​എ​മാ​ര്‍​ക്കൊ​പ്പം സ​ത്യ​ഗ്ര​ഹി​ക​ളെ സ​ന്ദ​ര്‍​​ശി​ച്ച കെ.​എം. മാ​ണി​യെ സ്വീ​ക​രി​ച്ച​ത്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യാ​യി​രു​ന്നു. സ​മ​ര​ത്തി​ന്​ പൂ​ര്‍​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ണ്​ മാ​ണി മ​ട​ങ്ങി​യ​ത്. നി​യ​മ​സ​ഭ 24ന്​ ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ര​ത്തി​​െന്‍റ ഭാ​വി തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്​​ച യു.​ഡി.​എ​ഫ്​ യോ​ഗം ചേ​രും.


ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​ത്തി​ല്‍ അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന ഹൈ​കോ​ട​തി വി​ധി​യും സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ത്തി​െ​ല അ​നി​ശ്ചി​താ​വ​സ്ഥ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​വും മു​ന്‍​നി​ര്‍​ത്തി മ​ന്ത്രി കെ.​കെ. ​െശെ​ല​ജ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട്​ യു.​ഡി.​എ​ഫി​ലെ അ​ഞ്ച്​ അം​ഗ​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​​ നി​യ​മ​സ​ഭ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. കോ​ണ്‍​​ഗ്ര​സി​ലെ വി.​പി. സ​ജീ​ന്ദ്ര​ന്‍, റോ​ജി എം.​ജോ​ണ്‍, എ​ല്‍​ദോ​സ്​ കു​ന്ന​പ്പി​ള്ളി, മു​സ്​​ലിം​ലീ​ഗി​ലെ ടി.​വി. ഇ​ബ്രാ​ഹീം, എ​ന്‍. ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​രാ​ണ്​ സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന​ത്. ഇ​വ​ര്‍​ക്ക്​ കി​ട​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ ​െമ​ത്ത​യും ഷീ​റ്റും പു​ത​പ്പും ഉ​ള്‍​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം നി​യ​മ​സ​ഭ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
തി​ങ്ക​ളാ​ഴ്​​ച രാ​ത്രി സ്​​പീ​ക്ക​ര്‍ സ്ഥ​ല​ത്തെ​ത്തി സ​മ​​രം ന​ട​ത്തു​ന്ന​വ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്​​ച മ​ന്ത്രി​മാ​രാ​യ ടി.​പി. രാ​മ​കൃ​ഷ്​​ണ​ന്‍, എ.​സി. മൊ​യ്​​തീ​ന്‍, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രെ​ത്തി കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന്​ മു​ല്ല​ക്ക​ര ര​ത്​​നാ​ക​ര​ന്‍, ച​വ​റ വി​ജ​യ​ന്‍​പി​ള്ള, പി.​വി. അ​ന്‍​വ​ര്‍, ടി.​വി. ബാ​ബു എ​ന്നി​വ​രും സ​മ​ര​സ്ഥ​ല​ത്തെ​ത്തി സൗ​ഹൃ​ദം പ​ങ്കി​ട്ടു.
വി.​എ​സ്​ ക​ട​ന്നു​പോ​യ​പ്പോ​ള്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​പ​ക്ഷ എം.​എ​ല്‍.​എ​മാ​ര്‍ ഉ​ച്ച​ത്തി​ല്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ട്ടി എം.​എ​ല്‍.​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, സി.​എ​ഫ്. തോ​മ​സ്, മോ​ന്‍​സ്​ ജോ​സ​ഫ്, എ​ന്‍. ജ​യ​രാ​ജ് എ​ന്നി​വ​ര്‍​െ​ക്കാ​പ്പ​മാ​ണ്​ സ​മ​ര​ക്കാ​െ​ര കാ​ണാ​ന്‍ കെ.​എം. മാ​ണി വ​ന്ന​ത്.
അ​തി​നി​ടെ വ്യാ​ഴാ​ഴ്​​ച നി​യ​മ​സ​ഭ സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ര​ത്തി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ഭാ​വി നി​ല​പാ​ട്​ തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്​​ച അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തി​രി​ക്കു​ക​യാ​ണ്. ക​ക്ഷി​നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ത​ല​സ്ഥാ​ന​ത്ത്​ ചേ​രു​ന്ന​ത്. സ​ഭ പി​രി​ഞ്ഞാ​ലും സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്ന അ​ഭി​​പ്രാ​യ​മാ​ണ്​ ​ഉ​യ​ര്‍​ന്നി​ട്ടു​ള്ള​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ 24ന്​ ​ശേ​ഷം സെ​ക്ര​േ​ട്ട​റി​യ​റ്റ്​ യു.​ഡി.​എ​ഫി​​െന്‍റ സ​മ​ര​കേ​ന്ദ്ര​മാ​കും.




Sharing is Caring