പ്ര​ള​യ​ക്കെ​ടു​തി: ഉ​ത്ത​രേ​ന്ത്യ​യി​ല്‍ മ​ര​ണം 400 ക​വി​ഞ്ഞു

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 400 ക​വി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച മാ​ത്രം ബി​ഹാ​റി​ല്‍ 37 പേ​ര്‍​ക്ക് ജീ​വ​ഹാ​നി നേ​രി​ട്ടു. ഇ​തോ​ടെ ബി​ഹാ​റി​ലെ മ​ര​ണ​സം​ഖ്യ 341 ആ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 82 പേ​ര്‍​ക്കാ​ണ് പ്ര​ള​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

ബി​ഹാ​റി​ല്‍ 18 ജി​ല്ല​ക​ളി​ലാ​യി 1.46 കോ​ടി ജ​ന​ങ്ങ​ളെ​യാ​ണ് പ്ര​ള​യ​ക്കെ​ടു​തി ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യെ കൂ​ടാ​തെ പ​ട്ടാ​ള​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ട്രാ​ക്കി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്ന് നി​ര​വ​ധി ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദു ചെ​യ്തു.

വ​ട​ക്ക​ന്‍ ജി​ല്ല​ക​ളെ​യാ​ണു പ്ര​ള​യം സാ​ര​മാ​യി ബാ​ധി​ച്ച​ത്. നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്ന് 125 ഗ്രാ​മ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യും 39 ഗ്രാ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ആ​സാം, പ​ശ്ചി​മ ബം​ഗാ​ള്‍ സം​സ്ഥാ​ന​ങ്ങ​ളെ​യും പ്ര​ള​യം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

ബി​ഹാ​റി​ല്‍ 7.34 ല​ക്ഷം പേ​രെ സൈ​ന്യം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി. 3.27 ല​ക്ഷം ആ​ളു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *