മന്ത്രി കെ.കെ. ശൈലജയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭ കവാടത്തില്‍ നടത്തിവരുന്ന സത്യഗ്രഹ സമരം രണ്ടുദിവസം പിന്നിട്ടു. മന്ത്രിമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ സമരം നടത്തുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചു. സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ക്കൊപ്പം സത്യഗ്രഹികളെ സന്ദര്‍ശിച്ച കെ.എം. മാണിയെ സ്വീകരിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മാണി മടങ്ങിയത്. നിയമസഭ 24ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമരത്തിെന്റ ഭാവി തീരുമാനിക്കാന്‍ ബുധനാഴ്ച യു.ഡി.എഫ് യോഗം ചേരും.
ബാലാവകാശ കമീഷന് അംഗങ്ങളുടെ നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ഹൈകോടതി വിധിയും സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിെല അനിശ്ചിതാവസ്ഥയുടെ ഉത്തരവാദിത്തവും മുന്‍നിര്‍ത്തി മന്ത്രി കെ.കെ. െശെലജയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫിലെ അഞ്ച് അംഗങ്ങള്‍ തിങ്കളാഴ്ച വൈകീട്ടാണ് നിയമസഭയുടെ പ്രവേശന കവാടത്തില്‍ സത്യഗ്രഹം ആരംഭിച്ചത്. കോണ്‍ഗ്രസിലെ വി.പി. സജീന്ദ്രന്, റോജി എം.ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, മുസ്ലിംലീഗിലെ ടി.വി. ഇബ്രാഹീം, എന്‍. ഷംസുദ്ദീന് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്. ഇവര്‍ക്ക് കിടക്കുന്നതിന് ആവശ്യമായ െമത്തയും ഷീറ്റും പുതപ്പും ഉള്‍പ്പെടെ സൗകര്യങ്ങളെല്ലാം നിയമസഭ സെക്രേട്ടറിയറ്റ് ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി സ്പീക്കര്‍ സ്ഥലത്തെത്തി സമരം നടത്തുന്നവരുമായി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.സി. മൊയ്തീന്, കടകംപള്ളി സുരേന്ദ്രന് എന്നിവരെത്തി കുശലാന്വേഷണം നടത്തി. ഭരണപക്ഷത്തുനിന്ന് മുല്ലക്കര രത്നാകരന്, ചവറ വിജയന്‍പിള്ള, പി.വി. അന്‍വര്‍, ടി.വി. ബാബു എന്നിവരും സമരസ്ഥലത്തെത്തി സൗഹൃദം പങ്കിട്ടു.
വി.എസ് കടന്നുപോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന പ്രതിപക്ഷ എം.എല്‍.എമാര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി മന്ത്രിയുടെ രാജിയാവശ്യപ്പെട്ടു. പാര്‍ട്ടി എം.എല്‍.എമാരായ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, എന്‍. ജയരാജ് എന്നിവര്െക്കാപ്പമാണ് സമരക്കാെര കാണാന്‍ കെ.എം. മാണി വന്നത്.
അതിനിടെ വ്യാഴാഴ്ച നിയമസഭ സമ്മേളനം അവസാനിക്കുന്ന സാഹചര്യത്തില്‍ സമരത്തില്‍ സ്വീകരിക്കേണ്ട ഭാവി നിലപാട് തീരുമാനിക്കാന്‍ ബുധനാഴ്ച അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ്. കക്ഷിനേതാക്കളുടെ യോഗമാണ് വൈകീട്ട് മൂന്നിന് തലസ്ഥാനത്ത് ചേരുന്നത്. സഭ പിരിഞ്ഞാലും സമരവുമായി മുന്നോട്ടുപോകണമെന്ന അഭിപ്രായമാണ് ഉയര്‍ന്നിട്ടുള്ളത്. അങ്ങനെയെങ്കില്‍ 24ന് ശേഷം സെക്രേട്ടറിയറ്റ് യു.ഡി.എഫിെന്റ സമരകേന്ദ്രമാകും.














