കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം.
കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മുഖപ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷമായി വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
‘കരുണാകരന് എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായത് നല്‍കിയിട്ടുണ്ട്’. ‘അനര്‍ഹമായത് കയ്യിട്ട് വാരാനും ആരെയുംഅനുവദിച്ചില്ല’. ‘തലയുള്ളപ്പോള്‍ വാലാടുന്ന രീതി കരുണാകരന് വച്ചുപൊറുപ്പിച്ചിട്ടില്ല’ . ‘കോണ്‍ഗ്രസിനെ പെരുവഴിയില്‍ കിട്ടിയ ചെണ്ടപോലെ കൊട്ടാന്‍ അനുവദിച്ചില്ലെന്നും മുഖപ്രസംഗം പറയുന്നു.
സാമുദായിക സംഘടനകളുമായി തുല്യബന്ധം ഉണ്ടായിരുന്നത് കരുണാകരന് മാത്രമാണെന്നും മുഖപ്രസംഗം പറയുന്നു.കേരളത്തിലെ കോണ്‍ഗ്രസിനെ ഭരണനേതൃത്വത്തില്‍ കൊണ്ടുവന്നത് മാത്രമല്ല കരുണാകരന്റെ നേട്ടം. ജനാധിപത്യ പാര്‍ട്ടികളെ പൊതുമേല്ക്കൂരയ്ക്ക് കീഴെ മാന്യവും അര്‍ഹവുമായ ഇടം നല്കി കൂടെയിരുത്തിയതും കരുണാകരന്റെ രാഷ്ട്രീയ വിരുതായിരുന്നുവെന്ന് വീക്ഷണം പറയുന്നു.













