കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.
ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും വര്‍ഗീയ ധ്രുവീകരണത്തിനാണ് കുമ്മനത്തിലൂടെ ആര്.എസ്.എസ് ശ്രമിക്കുന്നത്. ക്ഷേത്ര പരിസരങ്ങളിലെ ഇതര മതക്കാരായ കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ ക്ഷേത്രം കമ്മിറ്റികള്‍ക്ക് തീരുമാനമെടുക്കാമെന്ന കുമ്മനത്തിന്റെ പ്രസ്താവന കേരളത്തെ കലാപ ഭൂമിയാക്കാനാണെന്നും വി.എസ്. ആരോപിച്ചു.














