ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ല: ശിവ്പാല്‍ യാദവ്


ഉത്തര്‍പ്രദേശില്‍ യാദവ രാഷ്ര്ടീയപോര് കനക്കുന്നതിനിടെ മുഖ്യമന്ത്രിയാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന തുറന്നു പറച്ചിലുമായി സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുലായംസിംഗ് യാദവിന്റെ അനുജനുമായ ശിവ്പാല്‍ യാദവ്. മുലായത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ മാത്രമാണ് തന്റെ ആഗ്രഹമെന്നും അതനുസരിച്ചേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും ശിവ്പാല്‍ പറഞ്ഞു.


മുഖ്യമന്ത്രിയാകണമായിരുന്നെങ്കില്‍ 2003ല്‍തന്നെ അതുസാധിക്കുമായിരുന്നു. എന്നാല്‍, അന്ന് മുലായത്തെ പിന്താങ്ങുകയാണ് ചെയ്തത്. സംസ്ഥാന അധ്യക്ഷന്‍ ആയാലും അല്ലെങ്കിലും മുലായത്തിന്റെ അനുസരണയുള്ള ഭടനാകാനാണ് ഇഷ്ടമെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു




Sharing is Caring