ഉത്തര്‍ പ്രദേശില്‍ തീവണ്ടി പാളം തെറ്റി, 40 പേര്‍ക്ക് പരിക്ക്


ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി 40 പേര്‍ക്ക് പരിക്ക്. കഫിയാത്ത് എക്സ്പ്രസ്സ് ആണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.40നോടടുത്താണ് സംഭവം. ഡമ്ബറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ 10 ബോഗികളും എന്‍ജിനുമാണ് പാളം തെറ്റിയത്.
ഇതുവരെ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റയില്‍വേ വക്താവ് അനില്‍ സക്സേന അറിയിച്ചു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കഴിഞ്ഞ 19ന് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് 23 പേര്‍ മരിച്ചിരുന്നു. ഖതൗലിയിലാണ് അപകടം. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്പ്രസാണ് അപകടത്തില്‍ പെട്ടത്. തീവണ്ടിയുടെ 14 ബോഗികളാണ് അന്ന് പാളം തെറ്റിയത്. 100 ലധികം പേര്‍ക്ക് അപകടത്തില്‍ അന്ന് പരിക്കേറ്റിരുന്നു.




Sharing is Caring