ഉംറ സംഘം സഞ്ചരിച്ച ബസ്സ് മറിഞ്ഞ് പത്ത് മരണം


സൗദി അറേബ്യയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ത്വായിഫിനും അഫീഫിനുമിടയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത് അറബ് വംശജരാണെന്നാണ് നിഗമനം.റിയാദില്‍ നിന്ന് ഉംറക്ക് വന്ന സംഘം മക്കയില്‍ നിന്ന് മടങ്ങുന്നതിനിടയില്‍ ബസ്സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് 45 പേര്‍ക്ക് പരിക്കുണ്ട്.




Sharing is Caring