ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ വെള്ളാപ്പളളി ഒന്നാംപ്രതി വിഎസ് അച്യുതാനന്ദന്‍


എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മൈക്രോ ഫിനാന്‍സ് കേസ് അട്ടിമറിക്കാനുളള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ല. സര്‍ക്കാര്‍ ഇത്തരം കേസുകളില്‍ അതീവ ജാഗ്രത പുലര്‍ത്തണം.
ഈഴവ സ്ത്രീകളെ വഞ്ചിച്ചകേസില്‍ ഒന്നാംപ്രതിയാണ് വെള്ളാപ്പള്ളി. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കക്ഷി ചേരുമെന്നും വിഎസ് പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്‌എന്‍ഡിപി ശാഖകള്‍ കേന്ദ്രീകരിച്ച്‌ മൈക്രോഫിനാന്‍സ് തട്ടിപ്പ് നടത്തി വെള്ളാപ്പളളി കോടികള്‍ തട്ടിച്ചു എന്ന് വിജിലന്‍സിനു മുന്‍പാകെ പരാതിയുമായി എത്തിയത് നേരത്തെ വിഎസ് ആയിരുന്നു. കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു.




Sharing is Caring