യുഎസ് ഷോപ്പിങ് മാള്‍ വെടിവയ്പ്: അക്രമി പിടിയില്‍


യുഎസിലെ ഷോപ്പിങ് മാളില്‍ വെടിവയ്പ്പു നടത്തിയ അക്രമിയെ പൊലീസ് പിടികൂടി. ഒക് ഹാര്‍ബര്‍ സ്വദേശിയായ അര്‍കാന്‍ സെറ്റിനാണ് (20) അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
ചെറിയ കൈ ഷര്‍ട്ടും ഷോര്‍ട്ട്സും ഷൂസും ധരിച്ച കറുത്ത തലമുടിയുള്ള യുവാവ് മാളിലേക്കു പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പ്രാദേശിക സമയം 7.20 ഓടെ പ്രതിയെ പിടികൂടിയതായി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.




Sharing is Caring