ഈ മാസം 16 മുതൽ പെട്രോൾ വില ദിവസവും മാറും. ഒരു ബിസിനസ് ചാനലാണ് ഇതു റിപ്പോർട്ട് ചെയ്തത്. ഡീസൽ വില ദിവസവും മാറുമോ എന്നു വ്യക്തമല്ല. മേയ് ഒന്നുമുതൽ അഞ്ചു നഗരങ്ങളിൽ പെട്രോൾ വില ദിവസവും പുതുക്കി നിശ്ചയിച്ചിരുന്നു. പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ജംഷഡ്പുർ, ചണ്ഡിഗഡ് എന്നീ നഗരങ്ങളിലാണത്. അവിടങ്ങളിൽ ഡീസൽ വിലയും ദിവസേന മാറുന്നുണ്ട്.













