സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം. കോഴിക്കോട് വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കോഴിക്കോട് ഒളവണ്ണയിലും സിപിഐഎം ഓഫിസിന് നേരെ ആക്രമണമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ഒളവണ്ണയില്‍ ഇടതുമുന്നണി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ നടത്തിയ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ സിപിഐഎം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ഓഫിസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.













