ഇറാനില്‍ വീണ്ടും ഭൂചലനമുണ്ടായി


ഇ​റാ​നി​ല്‍ വീ​ണ്ടും ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​വി​ടു​ത്തെ കെ​ര്‍​മാ​ന്‍ പ്ര​വി​ശ്യ​യി​ലു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ ഭൂ​ച​ല​ന​മാ​ണി​ത്. മൂ​ന്ന് ഭൂ​ച​ല​ന​ങ്ങ​ളി​ലു​മാ​യി 287 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.43 ഗ്രാ​മ​ങ്ങ​ളി​ലാ​ണ് തു​ട​ര്‍ ച​ല​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​തെ​ന്ന് കാ​ലാ​വ​സ്ഥാ പ​ഠ​ന കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.


101 കെ​ട്ടി​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​രു​ക​യും ചെ​യ്തു. മേ​യി​ല്‍ ഇ​റാ​നി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ 133 പേ​ര്‍ മ​രി​ച്ചി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 7.2 തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് സ​മീ​പ​കാ​ല​ത്ത് ഇ​റാ​നി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഭൂ​ച​ല​ന​ങ്ങ​ളി​ലൊ​ന്ന്.


അ​ന്നും നൂ​റി​ലേ​റെ പേ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സം​ഭ​വ​ത്തേ​ത്തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.



Sharing is Caring