ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ തൊഴിലാളികള്‍


ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ സമരക്കാര്‍. വേതനവര്‍ധന ആവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകളും പൊമ്പളൈഒരുമൈയും നടത്തിവരുന്ന സമരം 15-ാം ദിവസമായ തിങ്കളാഴ്ചയും തുടര്‍ന്നു. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയും ട്രേഡ് യൂണിയന്‍ നേതാക്കളും തമ്മിലാണ് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നത്. ഇതിനുശേഷം ഉച്ചകഴിഞ്ഞ് 3നാണ് തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തിലുള്ള പി.എല്‍.സി. യോഗം. ഇരുചര്‍ച്ചകളിലുമായി പ്രശ്‌നം സംബന്ധിച്ച് തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗം സമരക്കാരും.




Sharing is Caring