സേവാ മെഡിസിൻസ് ഉദ്ഘാടനം നാളെ


കൊയിലാണ്ടി:കഴിഞ്ഞ ഏഴ് വർഷമായികൊയിലാണ്ടിയിലും പരിസര(പദേശങ്ങളിലുംമുള്ള നിസ്സഹായരും നിരാലംബരുമായ നിരവധി കുടുംബങ്ങൾക്ക് സാന്ത്വനമേകാനും, സഹായങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യുന്ന സേവാഭാരതിയുടെ പുതിയ സംരഭമായ സേവാ മെഡിസിൻ സിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് കൊളത്തൂർ അദ്വൈതാ(ശ മം മഠാധിപതി സ്വാമി ചിദാനന്ദപുരി നിർവ്വഹിക്കും. ചടങ്ങിൽനിരവധി രാഷ്(ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ(പമുഖർ പങ്കെടുക്കും. എല്ലാ വിധ ഇംഗ്ലീഷ് മരുന്നുകൾക്കും 10% മുതൽ 40% വരെ കിഴിവ് ലഭിക്കുന്നതാണ് ന്ന് സംഘാടകർപറഞ്ഞു. പ(ത സമ്മേളനത്തിൽ അഡ്വ.വി.സത്യൻ, കല്ലേരി മോഹനൻ, രജി.കെ.എം, കെ.കെ.മുരളി മാസ്റ്റർ,( പദീപ് പെരുവട്ടൂർ എന്നിവർ പങ്കെടുത്തു.




Sharing is Caring