ഇന്ത്യയും തിരിച്ചടിച്ചു തുടങ്ങി


കുത്തുന്നതിനെക്കാള്‍ വേഗത്തില്‍ പന്ത്​ വിക്കറ്റിലേക്ക്​ പാഞ്ഞുവരുന്ന വാണ്ടറേഴ്​സിലെ പിച്ചില്‍ ആദ്യ ഇന്നിങ്​സില്‍ 183ന്​ പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ തിരിച്ചടിച്ചു തുടങ്ങി. രണ്ട്​ റണ്‍സെടുത്ത ഒാപ്പണര്‍ ​െഎഡന്‍ മര്‍ക്രാമിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ്​ ആദ്യ വെടി പൊട്ടിച്ചത്​. ആദ്യ ദിവസം കളി നിര്‍ത്തു​േമ്ബാള്‍ ഒരു വിക്കറ്റിന്​ ആറ്​ എന്ന നിലയിലാണ്​ ദക്ഷിണാഫ്രിക്ക. നാല്​ റണ്‍സുമായി ഡീന്‍ എല്‍ഗാറും റണ്ണൊന്നുമെടുക്കാതെ നൈറ്റ്​ വാച്​മാന്‍ കഗീ​േസാ റബദയുമാണ്​ ക്രീസില്‍.


ഇന്ത്യയു​െട ഇന്നിങ്​സ്​ തകര്‍ച്ചയായിരുന്നു വാണ്ടറേഴ്​സിലെ ആദ്യ ദിവസത്തെ കാഴ്​ച. സ്വന്തം മണ്ണിലെ പിച്ചുകളില്‍ ബാറ്റിങ്ങ്​ അതിശയം കാഴ്​ചവെക്കുന്ന ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്​ പട തീ തുപ്പുന്ന ദക്ഷിണാഫ്രിക്കന്‍ പന്തുകള്‍ക്കു മുന്നില്‍ ശരിക്കും മുട്ടിടിക്കുകയായിരുന്നു. മൂന്നാം ടെസ്​റ്റിലെങ്കിലും ജയിക്കാനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്​സ്​ വെറും 183 റണ്‍സിന്​ ദക്ഷിണാഫ്രിക്ക മടക്കിക്കെട്ടി. വിരാട്​ കോഹ്​ലിയും ചേതേശ്വര്‍ പുജാരയും നേടിയ അര്‍ധ സെഞ്ച്വറിയും വാലറ്റത്ത്​ ഭുവനേശ്വര്‍ കുമാര്‍ പൊരുതി നേടിയ 30 റണ്‍സും മാത്രമാണ്​ ഇന്ത്യന്‍ ഇന്നിങ്​സിലെ ചെറുത്തുനില്‍പ്പ്​.


അതിവേഗത്തില്‍ വിക്കറ്റിലേക്ക്​ പന്ത്​ പാഞ്ഞടുക്കുന്ന പിച്ചില്‍ കോഹ്​ലിയും പുജാരയും ഭുവനേശ്വറും ഒഴികെ ആര്‍ക്കും രണ്ടക്കം കടക്കാനായില്ല. ലോകേഷ്​ രാഹുല്‍, ഹര്‍ദിക്​ പാണ്ഡ്യ, ഇശാന്ത്​ ശര്‍മ എന്നിവര്‍ ശൂന്യമായ അക്കൗണ്ടുമായി കളംവിട്ടു. മുരളി വിജയ്​ (8)​, അജിന്‍ക്യ രഹാനെ (9), പാര്‍ത്ഥിവ്​ പ​േട്ടല്‍ (2), മുഹമ്മദ്​ ഷമി (8) എന്നിങ്ങനെയാണ്​ സ്​കോര്‍. ജസ്​പ്രീത്​ ബുംറ റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു.

കഗീസോ റബദ മൂന്നു വിക്കറ്റ്​ വീഴ്​ത്തിയപ്പോള്‍ മോനേ മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാണ്ടര്‍, പെഹ്​ലുക്വ​േയാ എന്നിവര്‍ രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തി. ലുംഗി ഗിഡി ശേഷിച്ച വിക്കറ്റ്​ സ്വന്തമാക്കി.

മൂന്നാം ടെസ്​റ്റിലെങ്കിലും പച്ചപിടിക്കണേയെന്ന പ്രാര്‍ത്ഥനയുമായിറങ്ങിയ ഇന്ത്യക്ക്​ നൂറ്​ തികയും മുമ്ബുതന്നെ ​ വിലപ്പെട്ട മൂന്ന്​ വിക്കറ്റുകളും നഷ്​ടമായിക്കഴിഞ്ഞിരുന്നു. 17 റണ്‍സിന്​ ഒാപ്പണര്‍മാര്‍ രണ്ടുപേരും കരയ്​ക്കുകയറിയ ഇന്ത്യക്ക്​ അര്‍ധ സെഞ്ച്വറി തികച്ചയുടന്‍ ക്യാപ്​റ്റനെയും നഷ്​ടമായി. 106 പന്തില്‍ ഒമ്ബതു ബൗണ്ടറിയുമായായി 52 റണ്‍സെടുത്താണ്​ കോഹ്​ലി പുറത്തായത്​.

ആദ്യ രണ്ട്​ മത്സരത്തിലും കനിയാതിരുന്ന ടോസി​​​​​​​​െന്‍റ ആനുകൂല്യമാണ്​ ഇക്കുറി കോഹ്​ലിക്കാണ്​ കൈവന്നത്​. പക്ഷേ, തിരക്കഥയില്‍ മാത്രം കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന്​ മാത്രം. വെറും 13 റണ്‍സെടുക്കു​േമ്ബാഴേക്കും ഒാപ്പണര്‍മാര്‍ രണ്ടുപേരും കട്ടയും പടവും മടക്കി ഡ്രസിങ്​ റൂമില്‍ മടങ്ങിയെത്തി. ഒരാള്‍ എട്ടിനാണെങ്കില്‍ മറ്റേയാള്‍ വട്ടപ്പൂജ്യത്തിന്​. 41 പന്ത്​ കടിച്ചുതൂങ്ങിനിന്ന മുരളി വിജയ്​ കഷ്​ടപ്പെട്ട്​ എട്ട്​ റണ്‍ നേടിയെങ്കില്‍ അത്രയൊന്നും കഷ്​ടപ്പാടില്ലാതെ 14 പന്തില്‍ അക്കൗണ്ട്​ തുറന്ന​​ുപോലും നോക്കാതെ ലോകേഷ്​ രാഹുല്‍ കളി മതിയാക്കി.



Sharing is Caring