ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമ പ്രവര്‍ത്തക


മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ഫോണ്‍ കെണി വിവാദത്തില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തക. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് അവര്‍ മൊഴി നല്‍കിയത്.


തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയില്‍ വെച്ച്‌ മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ മൊഴി നല്‍കി. തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും മംഗളം ചാനലിലെ മുന്‍ ജീവനക്കാരിയായ യുവതി വ്യക്തമാക്കി.


മന്ത്രി തന്നെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തെന്നുമാണ് നേരത്തേ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ യുവതി നല്‍കിയ പരാതിയിലുണ്ടായിരുന്നത്. കേസില്‍ ഈ മാസം 27ന് കോടതി വിധി പറയും



Sharing is Caring