വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു: പരിഭ്രാന്തി പരത്തി വാതക ചോര്‍ച്ച

മലപ്പുറം വളാഞ്ചേരി ദേശീയപാത വട്ടപ്പാറ വളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. മംഗളൂരുവില്‍ നിന്നു പാചകവാതകം നിറച്ച് കൊച്ചിയിലേക്ക് പോവുകായിരുന്ന ബുള്ളറ്റ് ടാങ്കറാണ് വട്ടപ്പാറ പ്രധാന വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിരികിലെ സുരക്ഷാഭിത്തി ഇടിച്ചു നിയന്ത്രണം വിട്ട ടാങ്കര്‍ റോഡില്‍ മറിയുകയായിരുന്നു.

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ഡ്രൈവര്‍ തമിഴ്‌നാട് രാമനാദപുരം സുദിയൂര്‍ സ്വദേശി ശരവണ പാണ്ഡ്യനു (36)പരുക്കേറ്റു. ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തെ തുടര്‍ന്ന് വാതകം ചോര്‍ന്നത് പരിഭ്രാന്തിപരത്തി. അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഉടന്‍ തന്നെ ഇവിടേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയും പരിസരവാസികള്‍ മാറിതാമസിക്കണമെന്നും അടുപ്പുകളില്‍ തീകത്തിക്കരുതെന്നും മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

ദേശീയപാത അടച്ച് വാഹനങ്ങള്‍ അമ്പലപറമ്പ്് താണിയപ്പന്‍കുന്ന്് വഴി തിരിച്ച് വിട്ടു. പെന്നാനി, തിരൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിവരുന്നു. ഇന്ത്യന്‍ ഒയില്‍ കോര്‍പ്പറേഷന്‍ ഉദ്ധ്യോഗസ്ഥരത്തി ചോര്‍ച്ച അടക്കാന്‍ ശ്രമം ആരംഭിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *