ഇന്ത്യന്‍ ജഴ്‌സിക്ക് പുതിയ സ്‌പോണ്‍സര്‍ വന്നേക്കും


ഇന്ത്യന്‍ ജഴ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി കഴിഞ്ഞാല്‍ പുതുക്കില്ലെന്ന് സ്റ്റാര്‍ ഇന്ത്യ. ബി.സി.സി.ഐ ഇതു സംബന്ധിച്ച് വ്യക്തത വരുത്താന്‍ തയ്യാറാവാത്തതിനാലാണ് പുതുക്കാതിരിക്കുന്നതിന് കാരണമെന്ന് സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒ ഉദയ് ശങ്കര്‍ പറഞ്ഞു. മാര്‍ച്ചിലാണ് ബി.സി.സി.ഐയുമായുള്ള സ്റ്റാറിന്റെ കാലാവധി അവസാനിക്കുന്നത്.
നിലവിലുള്ള കരാര്‍ പ്രകാരം ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍, വനിതാ ടീമുകളുടെ ജഴ്‌സിയിലാണ് സ്റ്റാറിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടാവുക. അതേസമയം മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍ രംഗത്തെത്തിയതും ഐ.സി.സി അംഗങ്ങളുടെ താല്‍പര്യക്കുറവുമാണ് സ്റ്റാറിനെ പിന്തിരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.




Sharing is Caring