ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി


ആതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. നിയമസഭയില്‍ എന്‍.എം ഷംസുദ്ധീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 163 മെഗാവാട്ട് പദ്ധതിയാണ് നടപ്പാക്കുക. പദ്ധതിക്കായി സ്ഥലമേറ്റെടുക്കല്‍ നടക്കുന്നതായും മന്ത്രി അറിയിച്ചു. മാര്‍ച്ച് 31നകം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.




Sharing is Caring