അതിരപ്പള്ളി: വേണ്ടത്ര പഠനമോ ചിന്തയോ ഇല്ലാത്ത തീരുമാനമെന്ന് ബിനോയ് വിശ്വം


അതിരപ്പള്ളി പദ്ധതി നടപ്പാക്കാനാവില്ലെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. വേണ്ടത്ര ചിന്തയോ പഠനമോ ഇല്ലാത്ത തീരുമാനമാണിത്. സി.പി.ഐയും ജനങ്ങളുമില്ലാതെ ഈ സര്‍ക്കാറിന് മുന്നോട്ട് പോവില്ല. നിയമ സഭയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പദ്ധതി നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിനായി ലോകം മുഴുവന്‍ കേഴുന്ന കാലമാണിത്. കുടിവെള്ളമാണ് ഏറ്റവും പ്രധാനം. കോടികള്‍ ചെലവഴിച്ച് കുടിവെള്ളം ഇല്ലാതാക്കാന്‍ കഴിയുമോ. അല്ലെങ്കില്‍ തന്നെ ഇത്രയധികം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അതിരപ്പള്ളിയിലുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring