ഇന്ത്യ-യു.എ.ഇ. പങ്കാളിത്ത ഉച്ചകോടി ഇന്നാരംഭിക്കും


ആദ്യ ഇന്ത്യ-യു.എ.ഇ. പങ്കാളിത്ത ഉച്ചകോടി ബുര്‍ജ്ഖലീഫയിലെ അര്‍മാനി ഹോട്ടലില്‍ തിങ്കളാഴ്ച തുടങ്ങും. നിക്ഷേപം, അടിസ്ഥാനസൗകര്യവികസനം, ടൂറിസം തുടങ്ങിയവയാണ് ഉച്ചകോടി ചര്‍ച്ചചെയ്യുന്ന പ്രധാന വിഷയങ്ങള്‍. യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ മന്‍സൂരി, അടിസ്ഥാന സൗകര്യ വികസനമന്ത്രി അബ്ദുള്ള അല്‍ നുഅയ്മി എന്നിവരാണ് ഉദ്ഘാടന സെഷന്‍ നയിക്കുന്ന പ്രമുഖര്‍.


ഇന്ത്യയില്‍നിന്നെത്തുന്ന കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കോര്‍പ്പറേറ്റ് രംഗത്തെ 800-ലധികം പ്രതിനിധികളും രണ്ടുദിവസം നീളുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. തെലങ്കാന, ഉത്തര്‍പ്രദേശ്, മണിപ്പുര്‍, കര്‍ണാടക, ജമ്മുകശ്മീര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ വിവിധ മേഖലകളിലെ നിക്ഷേപസാധ്യതകള്‍ അവതരിപ്പിക്കും




Sharing is Caring