വിമർശിക്കുന്ന പ്രാധാനമന്ത്രി തന്‍റെ പരാമർശം മു‍ഴുവൻ വായിക്കണമെന്ന് പി ചിംദബരം

കശ്മീർ പ്രസ്താവനയുടെ പേരിൽ തന്നെ വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം തന്‍റെ പ്രസ്താവന പൂർണമായി വായിക്കണമെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം.പ്രധാനമന്ത്രി ഒരു ശത്രുവിനെ മനസിൽ കണ്ട് ആക്രമിക്കുകയാണെന്നും ചിദംബരം പറഞ്ഞു.

കാശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ സ്വയംഭരണാവകാശം നൽകുന്നതാണോ നല്ലതെന്നായിരുന്നു ചിദംബരത്തോടുളള ചോദ്യം. “ആർട്ടിക്കിൾ 370 ഉറപ്പു നൽകുന്ന അധികാരങ്ങളെ നമ്മൾ ബഹുമാനിക്കണം.കൂടുതൽ മികച്ച സ്വയംഭരണാധികാരം കശ്മീരികൾക്ക് നൽകണം.അവർ അതാഗ്രഹിക്കുന്നുണ്ട്.കശ്മീരുമായി ബന്ധപ്പെട്ട എന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഞാനിത് പറയുന്നത്.ആ സ്വയംഭരണാവകാശം ഇന്ത്യൻ ഭരണഘടനയ്ക്കുളളിൽ നിന്ന് ആകണം താനും.”
ഈ പ്രസ്താവനക്കെതിരെയാണ് പ്രധാനമന്ത്രി ആഞ്ഞടിച്ചത്.കോൺഗ്രസ് വിഘടനവാദികളുടേയും പാക്കിസ്ഥാന്‍റേയും ഭാഷയിലാണ് സംസാരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിമർശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *