ഇന്ത്യ-നേപ്പാള്‍ സൗഹൃദ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു


ഇന്ത്യയില്‍ നിന്നും നേപ്പാളിലേക്കുള്ള സൗഹൃദ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. നീണ്ട 27 വര്‍ഷത്തിനു ശേഷമാണ് സര്‍വ്വീസ് വീണ്ടും ആരംഭിച്ചിരിക്കുന്നത്.


ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ല വഴിയാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ബന്‍ബാസ വഴി ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്കും തിരിച്ചുമാണ് സര്‍വ്വീസ്. ഒരാഴ്ചത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്നുമുതലാണ് സര്‍വ്വീസ് സ്ഥിരമായി ആരംഭിച്ചിരിക്കുന്നത്. ദില്ലിയില്‍ നിന്നും പുറപ്പെട്ട ബസ് ഇന്ന് രാവിലെ ആറ് മണിക്ക് നേപ്പാളിലെ കാഞ്ചന്‍പൂരിലെത്തി. അവിടെനിന്ന് വൈകിട്ട് ആറിന് ദില്ലിയിലേക്ക് പുറപ്പെടുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും വ്യാപാര സഞ്ചാരമാര്‍ഗ കരാര്‍ പ്രകാരം 27 വര്‍ഷം മുമ്പാണ് ബസ് സര്‍വീസ് നിര്‍ത്തിവച്ചത്.




Sharing is Caring