ഇടുക്കി കുഞ്ചിത്തണ്ണിയില്‍ മരം വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു


ഇടുക്കി കുഞ്ചിത്തണ്ണിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മൂന്ന് സ്ത്രീകള്‍ മരിച്ചു.ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് മരിച്ചത്.നെല്ലിക്കാട് സ്വദേശികളുമായ ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ (45), തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ (40), പൊട്ടന്‍കാട് പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്‌സി (45), എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ മറ്റുള്ളവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring