മാപ്പ് പറയണമെന്ന എംപിയുടെ ആവശ്യത്തിന് മറുപടിയായി കോഴിക്കോട് കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റ് ചെയ്തു

imagesതനിക്കെതിരെ നവമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തുന്ന
കോഴിക്കോട് കലക്ടര്‍ പ്രശാന്ത് നായര്‍ മാപ്പു പറയണമെന്ന കോഴിക്കോട് എംപി എംകെ രാഘവന്റെ ആവശ്യത്തെ കളിയാക്കി കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ എം.പിയ്ക്ക് മറുപടിയയായി പ്രശാന്ത് നായര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുന്നംകുളത്തിന്റെ മാപ്പ് പോസ്റ്റു ചെയ്തു.
നേരത്തെ പിആര്‍ഡിയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ അവാസ്തവ പ്രചാരണ നടത്തുകയാണെന്നും ഇക്കാര്യത്തില്‍ കലക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകുമെന്നും എംകെ രാഘവന്‍ പറഞ്ഞിരുന്നു.
എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കലക്ടര്‍ തടസ്സം നില്‍ക്കുന്നു. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കലക്ടര്‍ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *