മാണിക്കെതിരായ ബാർ കോഴക്കേസ് വിജിലൻസ് പുന:പരിശോധിക്കുന്നു

തിരുവനന്തപുരം: മുൻ ധനകാര്യ മ (ന്തി കെ.എം മാണി ക്കെതിരെയുള്ള ബാർകോഴക്കേസിന്റെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് പുന:പരിശോധിക്കുന്നു.
ബാര്‍ കോഴ, പാറ്റൂര്‍ കേസുകളടക്കം പുനഃപരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചു. അഴിമതിക്കേസുകള്‍ ഒതുക്കിതീര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. പുനരന്വേഷിക്കുന്നതില്‍ നിയമപരമായി സാധ്യതയുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ അഡ്വക്കേറ്റ് ജനറലിനോടു നിയമോപദേശം തേടി. തുടരന്വേഷണത്തില്‍ കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാം അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

വ്യക്തമായ തെളിവുണ്ടായിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ബാര്‍കോഴകേസ് ഒതുക്കിതീര്‍ത്തിരുന്നു. മാണിക്കെതിരേ എഫ്ഐആറിടാനുള്ള വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം രാജിവച്ചത്. കെ എം മാണിക്കെതിരേ വ്യക്തമായ തെളിവുകള്‍ എസ് പി സുകേശന്‍ ത്വരിത പരിശോധനാ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടും കോടതി ഇടപെട്ടിട്ടും രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നു.

കെ ബാബുവിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ മന്ത്രി രാജിവയ്ക്കുകയും പിന്നീട് തിരികെ അധികാരത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *