ഇംഗ്ലണ്ടിനെതിരായ പരമ്പര; ഹാര്‍ദിക് പാണ്ഡ്യ ടീമില്‍, ഗംഭീറിനെ നിലനിര്‍ത്തി


515720-virat-kohli-r-ashwin-indvnz-sept-2016-afp-630x350ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹര്‍ദ്ദിക് പാണ്ഡ്യയാണ് ടീമിലെ പുതുമുഖം.


ഗൗതം ഗംഭീറിനെ നിലനിര്‍ത്തി അതേസമയം, പരിക്കുമൂലം രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പരുക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇഷാന്ത് ശര്‍മയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.


മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം ഒന്‍പതിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആരംഭിക്കുക.



Sharing is Caring