ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിമതപക്ഷ സ്ഥാനാര്‍ഥിയായി ടി.ടി.വി. ദിനകരന് മത്സരിക്കും. വിമതപക്ഷ നേതാവ് എസ്.അന്‍പഴകനാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. പുറത്താക്കപ്പെട്ട നേതാവ് വി.കെ.ശശികലയുടെ അനുവാദത്തോടെയാണ് ദിനകരന് മത്സരിക്കുന്നതെന്ന് അന്പഴകന് അറിയിച്ചു.
ഡിസംബര്‍ 21നാണ് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെയാണ് ആര്‍കെ നഗര്‍ സീറ്റ് ഒഴിവുവന്നത്. സീറ്റിലേക്കു തെരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ മുപ്പത്തൊന്നിനുള്ളില്‍ പ്രതിനിധിയെ കണ്ടെത്തണമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മിഷന് തിടുക്കത്തില്‍ തിയതി പ്രഖ്യാപിച്ചത്. ഡിസംബര്‍ 24നാണ് ഫലപ്രഖ്യാപനം.
ഈ വര്‍ഷം ഏപ്രിലില്‍ ഇവിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിച്ചെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ദികരനായിരുന്നു അന്നും മണ്ഡലത്തിലെ എഐഎഡിഎംകെ അമ്മ പക്ഷ സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി എന്‍.മരുഡു ഗണേഷാണ് മത്സരിക്കുന്നത്.