ആസ്‌ട്രേലിയയില്‍ മലയാളിയ്ക്ക് നേരെ വംശീയ ആക്രമണം


ആസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശി ലീ മാക്‌സിനെയാണ് ടാസ്മാനിയയിലെ ഹൊബാര്‍ട്ടില്‍ വെച്ച് സംഘം ആക്രമിച്ചത്. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചുകൊണ്ട് ഇവര്‍ മാക്‌സിനെ മര്‍ദ്ദിക്കുകയായിരുന്നു.


മക്‌ഡൊണാള്‍ഡ്‌സ് റസ്റ്ററന്റില്‍ നിന്നും ശനിയാഴ്ച്ച പുലര്‍ച്ചെ പുറത്തിറങ്ങിയ മാക്‌സിനെ നാലു യുവാക്കളും യുവതിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ടാസ്മാനിയന്‍ പൊലിസിന് ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.




Sharing is Caring