യു​പി​യെ ഗ​ട്ട​ര്‍‌ വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്


സം​സ്ഥാ​ന​ത്തെ എ​ല്ലാ റോ​ഡു​ക​ളും ഗ​ട്ട​ർ വി​മു​ക്ത​മാ​ക്ക​ണ​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഉ​പ​മു​ഖ്യ​മ​ന്ത്രി​യും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​മാ​യ കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.


സ​മ​യ​ബ​ന്ധി​ത​മാ​യി പൊ​തു​മ​രാ​മ​ത്ത് ജോ​ലി​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക​രാ​ർ ന​ൽ​കു​ന്പോ​ൾ ക​രാ​ർ എ​ടു​ക്കു​ന്ന ആ​ളു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​വും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണം. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ളു​ക​ൾ​ക്ക് ക​രാ​ർ ന​ൽ​കാ​ൻ പാ​ടി​ല്ല.
ക​രാ​റു​ക​ൾ​ക്ക് ഇ-​ടെ​ൻ​ഡ​ർ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.




Sharing is Caring