ആറ്റുകാല്‍ പൊങ്കാലയ്ക്ക് നഗരം ഒരുങ്ങി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്തേക്ക്


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലസ്ഥാന നഗരി ഒരുങ്ങി. നാനാദേശങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാനായി എത്തുന്നത്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും ഇത്തവണത്തെ പൊങ്കാല നടക്കുന്നത്. വിവിധ വകുപ്പുളെ ഏകോപിപ്പിച്ചുള്ള വിപുലമായ ഒരുക്കള്‍ നഗരത്തില്‍ പൂര്‍ത്തിയായി.


നാടിന്റെ വിവിധ ദിക്കില്‍ നിന്ന് വ്രതശുദ്ധിയോടെ നോമ്പ് നോറ്റ് ലക്ഷക്കണക്കിന് സ്ത്രീ ഭക്തരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ആയിരത്തോളം പൊങ്കാല അടുപ്പുകള്‍ നിരന്നു കഴിഞ്ഞു. മണിക്കുറുകളോളം ക്യൂ നിന്ന് ദേവീ ദര്‍ശനത്തിനായി തയ്യാറാടുപ്പിലാണ് ഭക്തര്‍.


നാളെ 10.15 ന് ക്ഷേത്രത്തില്‍ തയ്യാറാക്കിയ പണ്ടാര അടുപ്പില്‍ തീ പടരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നിവേദിക്കുക.

വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളെ ഏകോപിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് പൊങ്കാലയ്ക്കായി നടക്കുന്നത്. നഗരം നിറഞ്ഞ് ഭക്തര്‍ എത്തുമ്ബോള്‍ ഉത്സവമേഖലയെ നാല് സോണുകളായി തിരിച്ചാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. സുരക്ഷയ്ക്കായി 4,200 പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്.



Sharing is Caring