കോന്നി: വീടുവിട്ടിറങ്ങിയ ശേഷം ട്രെയിനില് നിന്ന് തെറിച്ചു പരിക്കേറ്റ് മരിച്ച ആര്യയുടെ സംസ്കാരം നാളെ (24-07-2015) നടക്കും. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തോപ്പില് ലക്ഷംവീട് കോളനിയിലെ വീട്ടുവളപ്പില് സംസ്കരിക്കും. സൗദിയിലുള്ള ആര്യയുടെ അച്ഛന് സുരേഷ് ഇന്ന് വൈകിട്ടോടെ വീട്ടിലെത്തും. അതേസമയം സംഭവത്തിലെ ദുരൂഹത നീക്കാന് പൊലീസിന് ഇതുവരെയായിട്ടില്ല.
സംഭവത്തില് പൊലീസിനു ഗുരുതര വീഴ്ചയുണ്ടായെന്ന് ആര്യയുടെ ബന്ധുക്കളും ആരോപിച്ചു. കുട്ടികളെ അന്വേഷിക്കേണ്ടതിനു പകരം അവരുടെ ബന്ധങ്ങള് ചികയാനാണ് പൊലീസ് ശ്രമിച്ചത്. പൊലീസില് നിന്നു നീതി ലഭിച്ചില്ലെങ്കില് കോടതിയെ സമീപിക്കുമെന്ന് ആര്യയുടെ അച്ഛന് സുരേഷ് പറഞ്ഞു. കുട്ടികളെ കാണാതായ ദിവസം സ്കൂളില് നിന്നെന്നു പറഞ്ഞ് ആര്യയുടെ അമ്മയ്ക്കു ലഭിച്ച ഫോണ് സന്ദേശം അന്വേഷിക്കണം.

മൂവരെയും കഴിഞ്ഞ ഒമ്പതിനു സ്കൂളിലേക്കുള്ള യാത്രയിലാണ് കാണാതായത്. സ്കൂളില് സമരമായിരുന്നെങ്കിലും ഉച്ചയോടെ കുട്ടികള് മടങ്ങിവരാതിരുന്നപ്പോള് അന്വേഷണം തുടങ്ങിയിരുന്നു.












