ആപ്പ് എംഎൽഎയ്ക്കെതിരെ കൈക്കൂലി കേസ്


ആം ആദ്മി പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ കൈക്കൂലി കേസ്. എഎപി എംഎല്‍എ സരിതാ സിംഗിനെതിരെയാണ് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് 9 ലക്ഷം രൂപ സരിത കൈപ്പറ്റിയെന്നാണ് പരാതിക്കാരൻ പറയുന്നത്.


അതേ സമയം പരാതി വ്യാജമാണെന്ന് സരിതാ സിംഗ് ആരോപിച്ചു. തന്റെ ഓഫീസില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ആളാണ് തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നതെന്ന് എംഎല്‍എ പറയുന്നു. തന്റെ ലെറ്റര്‍പാഡും സ്റ്റാമ്പും മോഷണം പോയതായും പരാതിക്കാരന്‍ നല്‍കിയിരിക്കുന്ന രേഖയിലെ ഒപ്പ് തന്റെയല്ലെന്നും അവര്‍ പറഞ്ഞു.




Sharing is Caring