തായ്വാനിലുണ്ടായ ചുഴലി കൊടുങ്കാറ്റിനെത്തുടര്‍ന്ന് നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി. തായ്വാന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് വീശിയടിച്ചത്. ഇതേത്തുടര്‍ന്ന് 183ലേറെ വിമാന സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തിവച്ചത്.
തോയുവാന് വിമാനത്താവളത്തില്‍ നിന്നു മാത്രം 68 വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിയത്. 13,000 ലേറെ യാത്രക്കാരെയാണ് ഇത് ബാധിച്ചിരിക്കുന്നതെന്നാണ് വിവരങ്ങള്‍. ചുഴലിക്കാറ്റ് മൂലം വ്യോമഗതാഗതത്തിനു പുറമേ ജലഗതാഗതവും ട്രെയില്‍ സര്‍വീസുകളും തടസപ്പെട്ടിരിക്കുകയാണ്.














